മനാമ :ഇഫ്താർ കാനോൻ വെടിവെപ്പ് നടക്കുന്നയിടത്തു പോയ കൊച്ചുകുട്ടിയെ രക്ഷപെടുത്തി പോലീസ് ഉദ്യോഗസ്‌ഥൻ.ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പോലീസ് ഉദ്യോഗസ്ഥാനായ ഫാദൽ അബ്ദുൽമീർ സൽമാനെ അഭിനന്ദിച്ചു.
നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥനാണ് വലിയ അപകടത്തിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. അടിയന്തിര സാഹചര്യത്തിൽ ഉദ്യോഗസ്‌ഥൻ നടത്തിയ പ്രവർത്തനം മികച്ചതാണെന്ന് ആഭ്യന്തരമന്ത്രി പ്രശംസിച്ചു.
ഇഫ്താർ കാനോൻ പ്രദേശം കൂടുതൽ സുരക്ഷിതമായി നടത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.പൊതു സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നുംഅദ്ദേഹം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.