മനാമ :ജുഡീഷ്യൽ സേവനങ്ങൾക്കായി ഏകീകൃത പെയ്മെന്റ് രീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി ജസ്റ്റിസ് ഇസ്‌ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റും, ഇൻഫോർമേഷൻ ആൻഡ് ഈ ഗവൺമെന്റ് അതോറിറ്റിയും അറിയിച്ചു. അഭിഭാഷകരിൽ നിന്നും വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് മന്ത്രാലയവുമായി പണം ഇടപാട് നടത്താൻ ഈ സേവനം വഴി സാധിക്കും. ഒറ്റ ട്രാൻസാക്ഷനിൽ തന്നെ കുടിശ്ശികകളും മറ്റ് പണമിടപാടുകളും നടത്താൻ സാധിക്കും എന്നതാണ് ഈ സേവനത്തിന് പ്രത്യേകത.
നീതിന്യായ മേഖലയിലെ ഇലക്ട്രോണിക് പരിവർത്തന പ്രക്രിയയ്ക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കൽ ആണ് ഏകീകൃത പണമടയ്കൽ സേവനമെന്ന് ജസ്റ്റിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ പറഞ്ഞു. ആവശ്യമായ തുക അടയ്ക്കാൻ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം നൽകിക്കൊണ്ട് ഉപഭോക്താക്കളുടെ സമയം നഷ്ടമാകുന്നത് കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.