മനാമ: ലോകം മുഴുവനും കോവിഡ് പ്രതിസന്ധിയിലായിരിക്കെ ബഹ്‌റൈൻ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹ്റൈനോട് നന്ദി അറിയിച്ച് ഇന്ത്യ. കോവിഡ് രൂക്ഷമായി ബാധിക്കുന്ന ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും എത്രയും വേഗം എത്തിക്കുമെന്ന് ബഹ്റൈൻ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബഹ്‌റൈൻ മന്ത്രിസഭയുടെ ഈ തീരുമാനത്തെ ഇന്ത്യ അഭിനന്ദിക്കുകയും ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ കിരീടാവകാശിയോടും പ്രധാനമന്ത്രിയോടും നന്ദി പറയുകയും ചെയ്തു. മനാമയിലെ ഇന്ത്യൻ എംബസി നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യ ബഹ്റൈനോടുള്ള നന്ദി പ്രകടിപ്പിച്ചത്.