മനാമ: മലയാളി മോംസ് മിഡ്‌ഡിൽ ഈസ്റ്റ് (MMME) ബഹ്‌റൈൻ പ്രൊവിൻസ് തങ്ങളുടെ രണ്ടാം വാർഷികാഘോഷം വളരെ വിപുലമായി ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വെച്ച് ആഘോഷിച്ചു, അമ്മമാരും കുട്ടികളും അടക്കം 250ൽ പരം പേർ പങ്കെടുത്ത ആഘോഷ പരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. ഇന്ന് 700ൽപ്പരം വീട്ടമ്മമാരുടെ ഒരു കൂട്ടായ്മയാണ് MMME ബഹ്‌റൈൻ.
ഈ കൂട്ടായ്മയുടെ സ്ഥാപക, ശ്രീമതി ദിയ ഹസ്സൻ ആണ് ആദ്യമായി 2016ൽ MMME UAEൽ ആരംഭിക്കുന്നത്, ഇന്ന് മിഡിൽ ഈസ്റ്റിലെ ഒട്ടുമിക്ക രാജ്യങ്ങളിലുമായി 34000ൽപ്പരം അംഗങ്ങളുള്ള ഒരു സംഘടനയായി മാറി കഴിഞ്ഞിട്ടുണ്ട് MMME.