തണൽ – അൽ ഹിലാൽ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അദ്‌ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളിലായി തികച്ചും അര്ഹതപ്പെട്ടവരെ മാത്രം തിരഞ്ഞെടുത്തു നടത്തിയ ക്യാമ്പ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉൽഘാടനം ചെയ്തു. തണൽ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തങ്ങൾക്കും തങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എല്ലാവിധ സഹകരണങ്ങളും നൽകാൻ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഉൽഘാടന പ്രസംഗത്തിൽ പ്രിൻസ് ഉറപ്പ് നൽകി.

റസാഖ് മൂഴിക്കൽ, യു.കെ. ബാലൻ, റഷീദ് മാഹി, റഫീഖ് അബ്ദുല്ല, മുജീബ് മാഹി, അബ്ദുൽ മജീദ് തെരുവത്ത്, സലിം കണ്ണൂർ, ജയേഷ് മേപ്പയ്യൂർ, ഉസ്മാൻ ടിപ്പ് ടോപ്, ലത്തീഫ് ആയഞ്ചേരി, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, ഇസ്മായിൽ കൂത്തുപറമ്പ്, ഡോ. ശരത്ത്, മുഹമ്മദ് ആസിഫ്, ലിജോയ് ചാലക്കൽ, സുരേഷ് മണ്ടോടി, മുജീബ് പൊന്നാനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പിൽ ഏകദേശം 250 ഓളം പേർ ചികിത്സ തേടി. സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, നിസാർ കൊല്ലം, തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു. ബഹ്‌റൈനിൽ അമ്പതിൽ കൂടുതൽ തവണ രക്ത ദാനം നിർവഹിച്ച സാബു തോമസ്, തണലിന്റെ ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായ അഷറഫ് മായഞ്ചേരി, ഉസ്മാൻ ടിപ്പ് ടോപ്, മാതാ അഡ്വർടൈസിംഗ് പ്രൊപ്രൈറ്റർ ഏലിയാസ് തോമസ് എന്നിവർക്കുള്ള തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉപഹാരം തണൽ ട്രസ്റ്റിയും ഈ വർഷത്തെ “പ്രവാസി ഭാരതീയ സമ്മാന് ജേതാവുമായ ഡോ. വി.ടി. വിനോദൻ കൈമാറി.


കെ.ആർ. ചന്ദ്രൻ, ഷെബീർ മാഹി, ശ്രീജിത്ത് കണ്ണൂർ, റഫീഖ് നാദാപുരം, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഹുസൈൻ വയനാട്, റംഷാദ്, എ. പി. ഫൈസൽ, കുന്നോത്ത് അബ്ദുല്ല, തുമ്പോളി അബ്ദു റഹ്മാൻ, ഒ.കെ. കാസ്സിം, ഇബ്രാഹിം വില്ല്യാപ്പള്ളി, ഹാഷിം കിംഗ് കറക്, ഹംസ മേപ്പാടി, അഷറഫ് തോടന്നൂർ, ഫൈസൽ കോട്ടപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.