മനാമ: കോവിഡ് മഹാമാരി പിടിച്ചുലച്ച ഇന്ത്യക്ക് സഹായഹസ്തവുമായി ബഹ്റൈൻ. ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിജൻ ക്ഷാമത്തിന് ആശ്വാസം പകർന്ന് 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ബഹ്റൈനിൽ നിന്നും പുറപ്പെട്ടു. ഇതിനായി ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് തൽവാർ എന്നീ കപ്പലുകൾ വെള്ളിയാഴ്ച മനാമ തുറമുഖത്തെത്തിയിരുന്നു. മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ ഓക്സിജനുമായി കപ്പലുകൾ ഇന്ത്യയിൽ തിരികെ എത്തിച്ചേരും. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഓക്സിജൻ കൊണ്ടുപോകുന്നത്. ഓക്സിജന് പുറമേ ഓക്സിജൻ ജനറേറ്ററുകളും ബഹ്റൈൻ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
INS TALWAR departs Bahrain with shipment of 40 MT of liquid oxygen. India thanks its friend Bahrain for expression of solidarity and timely supply of much needed liquid oxygen to support our efforts in fighting the current wave of Covid-19 pandemic.
🇮🇳#IndiaBahrainFriendship🇧🇭 pic.twitter.com/QukFHFDSwR— India in Bahrain (@IndiaInBahrain) May 1, 2021
കോവിഡ് കേസുകൾ കുത്തനെ ഉയരവെ ഇന്ത്യക്ക് ഓക്സിജനും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ തിങ്കളാഴ്ച ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. മറ്റ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്റൈനും സഹായ വാഗ്ദാനവുമായി എത്തിയത്.