മനാമ :കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റമ്ദാൻ മാസത്തിൽ ദേശീയ മെഡിക്കൽ ടീമിന്റെ നടപടികളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തി പോലീസ് ഡയറക്ടറേറ്റുകൾ. കോവിഡ് വ്യാപനം തടയുന്നതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് തുടരുകയാണെന്നും മുൻകരുതൽ നടപടികൾ തുടരണമെന്നും ഡയറക്ടറേറ്റ് ഉദ്യോഗസ്‌ഥർ പറഞ്ഞു . ജനങ്ങൾ കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ദേശീയ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു .സാമൂഹിക അകലം പാലിക്കാത്ത 9048 പേർക്ക് എതിരെ പോലീസ് കേസ് എടുത്തു .അതേസമയം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത 74007 പേർക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് .