തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടത് മുന്നേറ്റം. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് 750 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ഉമ്മന്‍ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെതിരെ 1000 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്. ഇതോടെ സംസ്ഥാനത്ത് എവിടെയും ബിജെപിക്ക് ലീഡ് ഇല്ലാതായി.
തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശ് പിന്നിലാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് നിലമ്പൂര്‍ മണ്ഡലത്തില്‍ വിജയം. പാറശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ഹരീന്ദ്രന്‍ വിജയിച്ചു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷ അര ലക്ഷം കടന്നു. പാലായിൽ 13,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ വിജയിച്ചു. കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തിൽ രവീന്ദ്രൻ 12598 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.