ലോകവനിതാ ദിനത്തിൽ മുഹറഖ് മലയാളി സമാജം വനിതാ വിംഗ് , മുഹറഖ് മലയാളി സമാജം ചാരിറ്റി വിംഗ് സഹായത്തോടെ ഹിദ്ദ്, അറാദ് തൊഴിലാളി ക്യാമ്പുകളിലെ ഇരുന്നോറോളം തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. എരിയുന്ന വയറിന്നൊരു കൈത്താങ് എന്ന പേരിൽ പ്രതിമാസം മുഹറഖിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന പദ്ദതിയാണു ഇത്തവണ വനിതാദിനത്തിൽ വിപുലമായി നടത്തിയത്. വനിതാ വിങ് കോർഡിനേറ്റർ ദിവ്യ പ്രമോദ്, എം എം എസ് ജോയ്ന്റ് സെക്രട്ടറി സിനി സജീവൻ, ഷംഷാദ് അബ്ദുൽ റഹുമാൻ, ദീപാ ബാബു, ബാഹിറ അനസ് , രമ്യ, മീര, എം എം എസ് ചാരിറ്റി വിംഗ് കൺവീനർ മുജീബ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.