മനാമ: ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം ബഹ്‌റൈനിലെ പ്രവാസികളിൽ സജീവമായി പ്രതിഫലിക്കുകയാണിപ്പോൾ. ഇന്ന് ഉച്ച തിരിഞ്ഞു 2:30 ന് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കും. 2014 പോലെ 9 ഘട്ടങ്ങളായി നടത്തുമോ അതോ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുമോ എന്നൊക്കെയാണ് പ്രധാന സംശയങ്ങൾ. ഒഡിഷ , അരുണാചൽ , ആന്ധ്ര , സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കാശ്മീരിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടത്തുമോ എന്നുള്ളതും എല്ലാവരും നോക്കുന്നുണ്ട്.
എന്തായാലും ഏപ്രിൽ മെയ് മാസങ്ങളിൽ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കുകയും മെയ് മൂന്നാം വാരം റിസൾട്ട് വരികയും ജൂൺ 3 ന് നിലവിലെ ലോക്‌സഭയുടെ പ്രവർത്തന കാലാവധി അവസാനിക്കുകയും ഒക്കെ ചെയ്യുന്ന വിധത്തിലാകും തീയതി പട്ടിക വരിക .
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു അന്തിമ അവലോകന യോഗം നടത്തിയിരുന്നു . മൊത്തം 89 .88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യാൻ ഉണ്ടാവുക . ഇതിൽ 1 .59 കോടി പുതിയ വോട്ടർമാരാണ് .