മനാമ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യു ആർ കോഡ് പ്രശ്നം യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നു. ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പിഡിഎഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവരാണ് പ്രയാസം നേരിടുന്നത്. യാത്രയ്ക്കായി എത്തുന്ന നിരവധിപേർ ഈ പ്രശ്നം നേരിടുന്നുണ്ട്. ലാബിൽ നിന്നും ലഭിക്കുന്ന പ്രിൻറ്റഡ് സർട്ടിഫിക്കറ്റ് രൂപത്തിൽ തന്നെ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭ്യമാക്കണമെന്നാണ് എമിഗ്രേഷൻ അധികൃതർ ആവശ്യപ്പെടുന്നത്. പിഡിഎഫ് രൂപത്തിൽ അല്ലാതെ പരിശോധന വിവരങ്ങൾ മാത്രമാണ് സ്കാൻ ചെയ്യുമ്പോൾ ലഭ്യമാക്കുന്നത് എങ്കിൽ അധികൃതർ യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
ഞായറാഴ്ച രാത്രി ചെന്നൈയിൽ നിന്നെത്തിയ വിമാനത്തിലെ ഏതാനും യാത്രക്കാർക്ക് മണിക്കൂറോളം ഈ പ്രശ്നം മൂലം വിമാനത്താവളത്തിൽ കഴിയേണ്ടിവന്നു. യാത്രയ്ക്കായി എത്തുന്നവർ ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പ് ആക്കിയതിനു ശേഷം വേണം യാത്ര ആരംഭിക്കാൻ. പിഡിഎഫ് രൂപത്തിൽ അല്ലെങ്കിൽ ലാബുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണം.