മനാമ: ഒഐസിസി സൗദി ദേശീയ കമ്മറ്റി പ്രസിഡന്റും, സൗദിഅറേബ്യയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്ന പി എം നജീബിന്റെ വിയോഗം പ്രവാസ ലോകത്തെ എല്ലാ സംഘടനകൾക്കും തീരാത്ത നഷ്ടമാണെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. സൗദിയിലെ പ്രവാസികൾ പുതിയ തൊഴിൽനിയമങ്ങൾ മൂലം കഷ്ടപ്പെട്ടപ്പോളും, കോവിഡ് പ്രതിസന്ധിയിൽ ആയിരുന്നപ്പോളും അവരെ സഹായിക്കാൻ മുൻ പന്തിയിൽ ഉണ്ടായിരുന്ന സാമൂഹ്യപ്രവർത്തകൻ ആയിരുന്നു.
ഐ എൻ റ്റി യൂ സി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സാദിരിക്കോയയുടെ മകനും, കെ പി സി സി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിച്ച അഡ്വ. പി എം നിയസിന്റെ സഹോദരനും ആയിരുന്നു.നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങൾ നടത്തുവാൻ നാട്ടിൽ എത്തിയ അദ്ദേഹത്തിന് കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.