മനാമ: കോവിഡിന്റ പ്രതിസന്ധി ഘട്ടത്തിൽ പുണ്യ റമദാൻ മാസത്തിന്റെ സ്മരണകൾ ഉയർത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റൽ ഗവർണറേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. കാരുണ്യ പ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവസാന്നിധ്യമായ കോട്ടയം പ്രവാസി ഫോറത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് ഈ സഹകരണത്തെ കാണുന്നതന്നും,
അതിന് അവസരം നൽകിയ ക്യാപിറ്റൽ ഗവർണറേറ്റിനെ നന്ദിഅറിയിക്കുന്നതായും കോട്ടയം പ്രവാസി ഫോറം പ്രസിഡണ്ട് സോണിസ് ഫിലിപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രധാനമായും ഖമിസ്ൽ ഉള്ള Trinity Construction Company, ഹാദർ ഇലക്ട്രിക്കൽ കമ്പനി എന്നിവയുടെ ലേബർ ക്യാമ്പുകളിലാണ് കിറ്റ് വിതണം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിതരണത്തിന് കോട്ടയം പ്രവാസി ഫോറം സെക്രട്ടറി ശ്രീജു പുന്നവേലി, എക്സിക്യൂട്ടീവ് മെമ്പർ സിബി തോമസ് എന്നിവർ നേതൃത്വം നൽകി.