ആരോഗ്യമേഖലയ്ക്ക് രാജാവ് നൽകുന്ന പിന്തുണകളെ പ്രശംസിച്ച് ആരോഗ്യമന്ത്രി

received_295023868899229

മനാമ: സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം കാഴ്ചവയ്ക്കുന്ന താൽപര്യത്തെ ആരോഗ്യമന്ത്രി ഫഈഖ ബിൻത് സഈദ് അൽ സലേഹ് അഭിനന്ദിച്ചു. കോവിഡ് വ്യാപനം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന് വേണ്ട എല്ലാ പിന്തുണയും നൽകിയ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ആരോഗ്യമന്ത്രി നന്ദി പറഞ്ഞു. പകർച്ചവ്യാധികളെ തടയിടാനായി പുതുതായി  ആരംഭിക്കുന്ന  ലബോറട്ടറിയെയും  ഗവേഷണ കേന്ദ്രത്തെയും മന്ത്രി പ്രശംസിച്ചു. അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി രോഗികൾക്ക് മികച്ച നിലവാരമുള്ള വൈദ്യസഹായം നൽകുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!