മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വിവിധ മേഖലകളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. സതേൺ , മുഹർറക്, ക്യാപിറ്റൽ ഗവർണർ , നോർത്തേൺ ഗവർണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങൾ അടയാളപ്പെടുത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിലെയും പൗരന്മാരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. റമദാൻ മാസത്തിന്റെ അവസാന 10 ദിവസങ്ങളെ കുറിച്ചും വ്രതശുദ്ധിിയുടെ മാഹാത്മ്യത്തെ കുറിച്ചും അദ്ദേഹം ജനങ്ങളോട് സംസാരിച്ചു.
അറബി, ഇസ്ലാമിക് രാഷ്ട്രങ്ങൾക്ക് സന്തോഷകരമായ തിരിച്ചുവരവ് അദ്ദേഹം ആശംസിച്ചു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ സമയത്തും നോമ്പുകാലത്തിന്റെ മഹാത്മ്യം കാത്തുസൂക്ഷിക്കുന്ന ബഹ്റൈൻ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് രോഗബാധിതരായ ആളുകൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യ സുരക്ഷയ്ക്കിടയിൽ ജീവൻ നഷ്ട്ടമായ ജവാന്മാർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.