മനാമ: ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ എനർജി സ്റ്റഡീസ് കേന്ദ്രത്തിന്റെ വളർച്ചക്ക് എല്ലാ വിധ പിന്തുണയും നൽകുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും കടപ്പാടറിയിച്ച് ദെരാസാത് എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഇബ്രാഹിം അൽ അബ്ദുല്ല. ദേശീയ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റിൻ്റെ ഭാവി മെച്ചപ്പെടുത്തുന്നതിനുമായി 2009 ലാണ് ഹമദ് രാജാവ് ഡെരാസത്ത് ആരംഭിച്ചതെന്ന് ഡോ. അൽ അബ്ദുല്ല പറഞ്ഞു. പ്രാദേശികമായ സംഭവവികാസങ്ങൾക്ക് അനുസൃതമായി പുസ്തകങ്ങളും പഠനങ്ങളും ആനുകാലികങ്ങളും ഗവേഷണ റിപ്പോർട്ടുകളും ഡെറസാറ്റ് പുറത്തിറക്കുന്നുണ്ടെന്ന് ഡോ. അൽ അബ്ദുല്ല പറഞ്ഞു.
