മനാമ: ബഹ്‌റൈനിലെ ഭക്ഷണ പ്രേമികൾക്കായി ഫുഡ് ട്രക്കുകൾ ഒരുക്കി ലുലു. ദാന മാളിലും റംലി മാളിലും ഹിദ്ദ് ലുലു ഹൈപ്പർമാർക്കറ്റിന്റെ സമീപത്തുമായിട്ടാണ് റമദാൻ ഈദ് ദിനങ്ങളോട് അനുബന്ധിച്ച് റമദാൻ നൈറ്റ്സ് ഫെസ്റ്റിവലിൽ ഫുഡ് ട്രക്കുകളും ഫുഡ് കിയോസ്കുകളും ഒരുക്കിയത്. മെയ് 16 വരെ ഉപഭോക്താക്ക്കൾക്ക് വ്യത്യസ്ത രുചി വിഭവങ്ങൾ ആസ്വദിക്കാവുന്നതാണ്.
പ്രവേശനം എല്ലാവർക്കും സൗജന്യമാണ്. പ്രത്യേക ലൈറ്റിംഗ്, ഫോട്ടോ ബൂത്തുകൾ, മെക്സിക്കോ, തായ്ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ വ്യത്യസ്‍ത ഭക്ഷണവും ഇവിടെ ലഭ്യമാകും. മോമോസ്, സ്ലൈഡർ ബർഗറുകൾ, ഡെസേർട്ടുകളും ഇവിടെ ലഭ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു നിശ്ചിത സന്ദർശകരെ മാത്രമേ ഒരു സമയം ഓപ്പൺ എയറിൽ സ്വാഗതം ചെയ്യുകയുള്ളൂ എന്ന് ലുലു അധികൃധർ അറിയിച്ചിട്ടുണ്ട് .ഭക്ഷണം കഴിക്കുമ്പോൾ ഒഴികെ മാസ്കുകൾ നിർബന്ധമാണ്.