‘കേരള സൂപ്പർ ലീഗ് സീസൺ 4’; ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോൾ മാമാങ്കത്തിന് മാർച്ച് 28 മുതൽ തുടക്കമാകും

മനാമ: അൽ കേരളവി സംഘടിപ്പിക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോൾ ലീഗ് നു മാർച്ച് 28നു മാതാ അഡ്വെർടൈസിങ് കമ്പനി സ്പോൺസർ ചെയുന്ന അൽ അഹ്‌ലി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും.

ഒന്നര മാസം നീളുന്ന ലീഗ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ സൽസറ്റ് ഗോവ , യുവ കേരള , ഇന്ത്യൻ സോഷ്യൽ ഫോറം , മറീന എഫ്‌സി , അൽ കേരളവി , ഷോസ്റ്റോപ്പർസ്, കെ എം സി സി , മിഡ്ലാൻഡ് , സ്പോർട്ടിങ്‌ ഗോവ , എഫ്‌സി കേരള , കേരള ഹൗസ്. എന്നി വമ്പൻ ടീമുകൾ മാറ്റുരക്കും. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ആദ്യ 4ഇൽ എത്തുന്ന ടീമുകൾ മെയ് 3 നു നടക്കുന്ന സെമി ഫൈനൽ / ഫൈനൽ മത്സങ്ങൾക്ക് യോഗ്യത നേടും.

ഇന്ത്യയിലെ പ്രൊഫെഷണൽ ക്ലബ്ബുകളിലും , ഓൾ ഇന്ത്യ സെവെൻസുകളിലും കളം നിറഞ്ഞാടിയ സൂപ്പർ താരങ്ങൾ അടക്കം 165 പ്രേതിഭാധരന്മാരാണ് കൈരളി ടീവീ മീഡിയ സ്പോൺസർ ചെയ്യുന്ന കെ എസ്‌ എല്ലിൽ ബൂട്ട് കെട്ടുന്നത്.

പന്ത് കളിയെ സ്നേഹിക്കുന്ന എല്ലാവർക്കും തീപാറും പോരാട്ടങ്ങൾ വീക്ഷിക്കാൻ പറ്റുന്ന രീതിയിൽ എല്ലാ വ്യഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8 നു ആണ് മത്സരങ്ങൾ ക്രെമീകരിച്ചിരിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു.