‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’, ഉത്സവ് കോഴിക്കോട് 2019ന് പ്രൗഡഗംഭീരമായ തുടക്കം

മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, ഉത്സവ് കോഴിക്കോട് 2019ന് പ്രൗഡഗംഭീരമായ തുടക്കം. ഓഡിറ്റോറിയവും ഗ്രൗണ്ടും എല്ലാം തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിനിർത്തി സ്വാഗതസംഘം ചെയർമാനും സയാനി മോട്ടോഴ്സിൻറെ ജനറൽ മാനേജരുമായ മുഹമ്മദ് സാക്കി ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം കഴിഞ്ഞ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോക്ടർ വിനോദ് അതിഗംഭീരമായ സ്വീകരണവും നൽകി. താലപ്പൊലി ചെണ്ടമേളം കോൽക്കളി മുത്തുക്കുട വർണ്ണകുട ചൂടിയ കുഞ്ഞുങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഡോക്ടർ വിനോദിനെ വേദിയിലേക്ക് ആനയിച്ചത്.

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ പ്രസിഡണ്ട് കെ ജനാർദ്ദനൻ പൊന്നാടയണിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏതാണ്ട് എല്ലാ പ്രവാസി അസോസിയേഷനും ഹാരാർപ്പണം നടത്തി. പ്രസിഡണ്ട് കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ എംപി മസൂമ അബ്ദുൽറഹിം മുഖ്യാതിഥിയായിരുന്നു. ആതുരസേവന രംഗത്തെ അതികായൻ ഡോക്ടർ പിവി ചെറിയാനെയും, സാമൂഹിക സേവനരംഗത്ത് ദീർഘകാല പരിചയമുള്ള സി കെ അബ്ദുറഹിമാനേയും മൊമെന്റോ നൽകി ആദരിച്ചു. കൂട്ടായ്മയുടെ ട്രഷറർ ബാബു ജി നായർ വിഷൻ മിഷൻ പ്രഭാഷണം നടത്തി.

കൂട്ടായ്മയുടെ രക്ഷാധികാരി അനാറത്ത് അമ്മദ് ഹാജി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സോമൻ ബേബി എസ് വി ജലീൽ. റസാക്ക് മുഴിക്കൽ അൽഹിലാൽ സിഇഒ ഡോക്ടർ ശരത്, വിവ കമ്യൂണിക്കേഷൻ ലിമിറ്റഡ് മാർക്കറ്റിംഗ് ഹെഡ് സലിം, എന്നിവർ സന്നിഹിതരായിരുന്നു, പരിപാടിയിൽ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി എ.സി. എ. ബക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിവകുമാർ കൊല്ലറോത്ത് നന്ദിയും പറഞ്ഞു.