മനാമ: ഇസ്രായേൽ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ ‘മൊസാദ്’ മേധാവി യോസി കോഹൻ ബഹ്‌റൈൻ സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ സുരക്ഷാ ഏജൻസി പ്രസിഡന്റ് അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ഉയർത്തുന്നതിനുള്ള മാർഗങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, പ്രാദേശിക സംഭവവികാസങ്ങൾ, പൊതുതാൽപര്യ പ്രശ്‌നങ്ങൾ എന്നിവ ഇരുപക്ഷവും ചർച്ച ചെയ്തതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.