മനാമ: ചെമ്മീൻ നിരോധനം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൽ കണ്ടത്തുന്നതിനിടയിൽ തീരദേശ ഗാർഡ് കൊല്ലപ്പെട്ടു. പെട്രോളിങ്ങിനിറങ്ങിയ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടെത്തിയ ബോട്ട് നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ബോട്ട് ജീവനക്കാർ മനപ്പുർവം ബോട്ടിന്റെ ദിശ മാറ്റുകയും പെട്രോളിംങ്ങിൽ ഇടിക്കുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിൽ ഷാരകൻ കടൽതീരത്തുവെച്ച് നാല് ഏഷ്യക്കാരെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പബ്ലിക് പ്രോസിക്യൂഷൻ മുൻപാകെ തുടർ നടപടികൾ കൈക്കൊള്ളുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു