ന്യൂഡൽഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ ചേർന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് തുടങ്ങും. മേയ് 23നാണ് ഫലപ്രഖ്യാപനം. ഇതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജൂൺ മൂന്ന് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
LIVE:
https://www.facebook.com/ECI/videos/394105211153912/
വോട്ടെടുപ്പ് ഇങ്ങനെ
ഒന്നാം ഘട്ടം – ഏപ്രിൽ 11
രണ്ടാം ഘട്ടം – ഏപ്രിൽ 18
മൂന്നാം ഘട്ടം – ഏപ്രിൽ 23
നാലാം ഘട്ടം – ഏപ്രിൽ 29
അഞ്ചാം ഘട്ടം – മേയ് 6
ആറാം ഘട്ടം- മേയ് 12
ഏഴാം ഘട്ടം – മേയ് 19
ഫലപ്രഖ്യാപനം – മേയ് 23
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും വിവിധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ചകൾ നടത്തിയതായും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള ചർച്ചകൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്താകമാനം 90 കോടി വോട്ടർമാരാണുള്ളത്. 8.4 കോടി പുതിയ വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തും. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രമുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ഥാനാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും കമ്മിഷന് സമർപ്പിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും.
തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950
17ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍.
രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും.
തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, വോട്ടെണ്ണല്‍ മെയ് 23ന്
ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം
ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ
ഒന്നാം ഘട്ടം എപ്രിൽ 11
രണ്ടാം ഘട്ടം ഏപ്രിൽ 18
മൂന്നാം ഘട്ടം ഏപ്രിൽ 23
നാലാം ഘട്ടം ഏപ്രിൽ 29
അഞ്ചാം ഘട്ടം മെയ് 6
ആറാം ഘട്ടം മെയ് 12
അവസാന ഘട്ടം മെയ് 19
വോട്ടെണ്ണൽ മെയ് 23
കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും.
22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും