മനാമ: പ്രവാസിഭാരതീയ പുരസ്‌കാര ജേതാവ് ഡോ: വി.ടി. വിനോദിനെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ അനുമോദിച്ചു. ഭിന്ന ശേഷികുട്ടികളുടെ ഉന്നമനത്തിന് ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നിയാർക്കിനെ സഹായിക്കുന്ന അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്, എലൈറ്റ് സ്പാ ഹോട്ടലിൽ നടത്തിയ സ്വീകരണ പരിപാടിയിൽ, നിയാർക്ക് ബഹ്‌റൈൻ ഭാരവാഹികളായ കെ.ടി. സലിം, ടി.പി. നൗഷാദ്, അസീൽ അബ്ദുൾറഹ്മാൻ, ഹനീഫ് കടലൂർ, ഹംസ കെ. ഹമദ്, ജബ്ബാർ കുട്ടീസ്, ജൈസൽ അഹ്മദ്, ഒമർ മുക്താർ , ഫാറൂഖ്. കെ.കെ., സുജിത് ഡി. പിള്ള, മനോജ് മാത്യു എന്നിവർ ചേർന്നാണ് ഡോ: വിനോദിനെ അനുമോദിച്ചത്.