bahrainvartha-official-logo
Search
Close this search box.

കോവിഡ് വ്യാപനം; മെഡിക്കൽ സഹായങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ച് ബഹ്‌റൈൻ കേരളീയ സമാജം

bks medical aid

മനാമ: ബഹറൈൻ ഇന്ത്യൻ അംബാസിഡർ പ്രിയൂഷ് ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജം വിപുലമായ മെഡിക്കൽ സഹായങ്ങൾ നാട്ടിലയക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ഇരുന്നൂറിലധികം ഓക്സിജൻ സിലിഡണ്ടറുകൾ ഇതിനോടകം തന്നെ സമാജം സജ്ജമാക്കിയിട്ടുണ്ട് .
കേരളത്തിലെയും സ്ഥിതി അപകടകരമായ നിലയിലേക്ക് വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നോർക്കയിൽ നിന്ന് സഹായമഭ്യർത്ഥിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്നും കേരളത്തിലേക്കും പ്രത്യേക ശ്രദ്ധ പതിയേണ്ട സമയമാണെന്നും, മലയാളി സംഘടനകൾ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിങ്ങനെ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഈ സാഹചര്യത്തെ അതീജീവിക്കാനാവും. ഇതിനായി എല്ലാ സുമനസ്സുകളും ബഹ്‌റൈൻ കേരളീയസമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓക്സിജൻ സിലിഡണ്ടറടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണത്തിൽ പങ്കാളികളാകണമെന്നു പി.വി രാധാകൃഷ്ണ പിള്ള അഭ്യർത്ഥിച്ചു.

സഹായങ്ങൾ നൽകാൻ ബന്ധപ്പെടാം: 39691590

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!