ജോയ് ആലുക്കാസിൻറെ ബഹ്‌റൈനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം പ്രവർത്തനമാരംഭിച്ചു

മനാമ: ജോയ് ആലുക്കാസിന്റെ ബഹ്‌റൈനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം പ്രവർത്തനമാരംഭിച്ചു. ലോകോത്തര ഷോപ്പിംഗ് അനുഭവം ആളുകൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം മനാമയിലെ ഗോൾഡ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചത്. ഓപ്പണിംഗിന്റെ ഭാഗമായി, ജോയ് ആലുക്കാസ് ഗോൾഡൻ ബിഗിനിംഗ്സ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. സമ്മാനങ്ങളായി ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങളും ലഭിക്കും .ജ്വല്ലറി ഷോപ്പിംഗിൽ മികച്ച അനുഭവ സമ്പത്തുള്ള ബഹ്‌റൈൻ നിവാസികൾക്ക് പുതിയൊരനുഭവമായിരിക്കും ഏറ്റവും വലിയ ഷോറൂമിലൂടെ ഒരുക്കുന്നതെന്ന് ജോയ് ആലുകാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. പരമ്പരാഗത ആഭരണങ്ങൾ മുതൽ സമകാലിക ആഭരണങ്ങളുടെ ശേഖരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . ആന്റിക്ക് ജ്വല്ലറികൾ, വിശിഷ്ടമായ വജ്രാഭരണങ്ങൾ, എലഗൻസയുടെ കീഴിലുള്ള പോൾകി ജ്വല്ലറി,  പ്രഷ്യസ് ജ്വല്ലറി  ,ക്ഷേത്ര ആഭരണങ്ങൾ തുടങ്ങിയ പുതിയ ഡിസൈൻ ശേഖരങ്ങളും പുതിയ ഷോറൂമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .