മനാമ: മുസ്ലീം ആരാധകർക്കെതിരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അപലപിച്ച് ബഹ്‌റൈൻ. ജറുസലേം ജനതയ്‌ക്കെതിരായ നടക്കുന്ന ഇത്തരം പ്രകോപനങ്ങളെ തടയാൻ ഇസ്രയേൽ സർക്കാരിനോട്
ബഹ്‌റൈൻ ആവശ്യപ്പെട്ടു. മുസ്ലീം ആരാധന കേന്ദ്രമായ അൽ-അക്സ പള്ളിയിലാണ് ആക്രമണം നടന്നത് .ജറുസലേം പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കാനും അവരുടെ മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുമുള്ള ഇസ്രായേൽ പദ്ധതിയെ മന്ത്രാലയം വിമർശിച്ചു.