ഇന്ത്യയിൽ 3,66,161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് ഇന്ന് മൂന്ന് ലക്ഷത്തിന് മുകളിളിൽ .24 മണിക്കൂറിനിടെ 3,66,16l പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 3754 പേർ ഈ സമയത്തിനുള്ളിൽ രോ​ഗബാധ മൂലം മരിച്ചു. 37.54 ലക്ഷം പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

രാജ്യത്തു ഏറ്റവും കൂടുതൽ രോഗികളുളള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളമാണ്.കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതൽ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നാളെ മുതൽ ഈ മാസം 18 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട് .ഹിമാചൽ പ്രദേശിൽ തീവ്ര വ്യാപനം ഉള്ള ഇടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾക്കു 3 മണിക്കൂർ നേരം മാത്രമാണ് പ്രവർത്തനാനുമതി ഉള്ളത് . ഇന്ത്യയിൽഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,26,62,575 ആയി.1,86,71,222 പേരാണ് ഇതുവരെ രോഗമുക്തരായത്. 2,46,116 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.