മനാമ: ആരോഗ്യമേഖലയിലെ ഗുണനിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാൻ തീരുമാനമായി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയും ചേർന്നാണ് തീരുമാനം എടുത്തത് .ഇരു മന്ത്രാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യ മേഖലയിൽ മികച്ച പരിശീലന സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് ഇത് വഴിയൊരുക്കും. ഈ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട പരിശീലനം ലഭിക്കുന്നതുവഴി ആരോഗ്യ മേഖലയിൽ മികച്ച തൊഴിൽ അവസരം ലഭിക്കുകയും ചെയ്യും.തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും എൻ.എച്ച്.ആർ.എ, സി.ഇ.ഒ ഡോ. മർയം ആത്ബി അൽ ജാലഹാമയും കരാറിൽ ഒപ്പു വെച്ചു .സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ തൊഴിൽ മന്ത്രാലയം പരിശോധിച്ച് അനുമതി നൽകും.