മനാമ: സിത്ര ഐലൻഡിന്റെ തെക്കു ഭാഗത്തുള്ള ഉമ്മുൽ സാദ് റോഡിലെ പാലം നിർമാണ പ്രവൃത്തി 35 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി,നഗരാസൂത്രണ കാര്യമന്ത്രാലയം റോഡ് പ്രോജക്ട് ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അറിയിച്ചു. നിലവിലെ പാലത്തിനു പകരം പുതിയ രണ്ട് പാലങ്ങളാണ് നിർമ്മിക്കുന്നത്. ഇരു ദിശകളിലേക്ക് ആയി രണ്ടുവരി പാലങ്ങളാണ് നിർമ്മിക്കുന്നത്. ആദ്യ പാലത്തിന്റെ നിർമ്മാണവും കാസ്റ്റിംഗ് ജോലികളും പൂർത്തിയായി. ഈ മാസം അവസാനത്തോടുകൂടി നിർമാണം പൂർത്തിയാക്കാൻ സാധിക്കും എന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.