മനാമ: ഇന്ത്യാ ഗവൺമെൻ്റിൻ്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ സംഭാവനയായ സിലിണ്ടറുകൾക്ക് തത്തുല്യമായ തുക എംബസിക്ക് കൈമാറി.
കോവിഡിൻ്റെ തീവ്രതയിൽ ഓക്സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികൾക്ക് നൽകാവുന്ന വലിയ കൈത്താങ്ങാണ് ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ എന്ന് അംബാസഡർ നന്ദിപൂർവ്വം അറിയിച്ചു. എംബസി യതീം ഓക്സിജനുമായി ചേർന്ന് ഒരുമിച്ച് സിലിണ്ടറുകൾ നാട്ടിലയക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നിലവിൽ നടത്തി വരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള എംബസിയുടെ അംഗീകാരമായി ഇതിനെ കാണാമെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.