മനാമ: ഒഴിയാത്ത കോറോണ രോഗവ്യാപന ഭീതിയിയിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടും ബുദ്ധിമുട്ടുന്ന ഇന്ത്യക്ക് കൈത്താങ്ങായി എംബസി സമാഹരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വന്കുന്നതിനു ബഹറൈൻ കേരളീയ സമാജം 280 ഓക്സിജൻ സിലിണ്ടറുകൾക്ക് ഉള്ള പണം ഇന്ത്യൻ എംബസിക്കു കൈമാറി. ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോബു നെഗിക്കു ഇന്ന് നടന്ന ചടങ്ങിൽ 280 ഓക്സിജൻ സിലിണ്ടറുകൾക്ക് ഉള്ള തുകയായ 7500 ദിനാർ കൈമാറി.
ബഹുമാനപെട്ട കേരള മുഖ്യമന്ത്രിയുടെയും കേരള നോർക്കയുടെയും അഭ്യർത്ഥന മാനിച്ചു ബഹ്‌റൈൻ കേരളീയ സമാജം കേരത്തിലേക്കു ഓക്സിജൻ സിലിഡണ്ടറടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നതിനുള്ള കാര്യങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.