പാലസ്തീൻ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ

മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് അൽ സയാനി പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിയമാനുസൃതമായ അവകാശം പാലസ്തീൻ ജനങ്ങൾക്ക് ലഭിച്ചില്ലങ്കിൽ പ്രദേശത്ത് ശാശ്വതമായ സമാധാനം ഉണ്ടാകില്ലന്ന് അബ്ദുല്ലത്തീഫ് അൽ സയാനി പറഞ്ഞു. അൽ അക്സാ പള്ളിയിലെത്തിയ ആരാധകർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലസ്തീൻ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ബഹ്റൈൻ ശക്തമായി അപലപിക്കുന്നതായിഅദ്ദേഹം പറഞ്ഞു. പാലസ്തീൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.