മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ രൂപ കൽപ്പന ചെയ്ത ബി അവെയർ ആപ്പിൽ പുതിയ സവിശേഷതകൾ ഒരുക്കി ഇൻഫർമേഷൻ ആൻഡ് ഇ – ഗവണ്മെന്റ് അതോറിറ്റി. ഉപഭോക്താക്കൾക്ക് അവരുടെ വാക്‌സിനേഷൻ വിവരങ്ങളും കോവിഡ് മുക്തി നേടിയതിന്റെ വിവരങ്ങളും ആപ്പിൽ ഇനി ചേർക്കാൻ സാധിക്കും.
പുതിയ അപ്ഡേഷനിൽ വാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും മാത്രം പ്രവേശിക്കാൻ അനുമതിയുള്ള മേഖലകൾ ഒരുക്കിയിട്ടുണ്ട്. ഐ ഒ എസ്/ ആൻഡ്രോയിഡ് സ്റ്റോറുകളിൽ പുതിയ അപ്ഡേഷൻ ലഭ്യമാണ്.