മനാമ: തളിപറമ്പ് – പരിയാരം – മെഡിക്കൽ കോളേജ് C H സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് ബഹ്‌റൈൻ ചാപ്റ്റർ നിലവിൽ വന്നു. മാർച്ച് രണ്ടിന് രാത്രി 8 മണിക്ക് ബഹ്‌റൈൻ ഉമ്മുഹസ്സം ബാങ്കോക് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രസിഡണ്ട് ആയി ഇസ്മായിൽ പയ്യന്നൂർ, ജനറൽ സെക്രട്ടറി നൂറുദ്ധീൻ മാട്ടൂൽ, ട്രെഷറർ അബ്ദുൽ ലത്തീഫ് പൂമംഗലം വൈസ് പ്രസിഡണ്ടുമാർ അബ്ദുൽ റഹിം മാട്ടൂൽ, അബ്ദുൽ റഹിം ചെറുകുന്ന്, സൈനുദ്ധീൻ കണ്ണൂർ സെക്രട്ടറിമാർ അസീസ് എ. ടി. സി , ഹാഷിം ചാലാട് , കാസിം ഹാജി ഇരിക്കൂർ, ഉപദേശക സമിതി അംഗങ്ങളായി നൂറുദ്ധീൻ മുണ്ടേരി, കുട്ടൂസ മുണ്ടേരി, അഹ്‌മദ് ചാവശ്ശേരി, ഹാരിസ് പാഴയങ്ങാടി, ശിഹാബ് അറഫ, ഷഹീർ കാട്ടാമ്പള്ളി തുടങ്ങിയവരെ തിരഞ്ഞെടുത്തു.
അബ്ദുൽ റസാഖ് നദ്‌വിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ സാഹിബ് ഉല്ഘാടനം ചെയ്യുകയും, തളിപ്പറമ്പ് C H സെന്റർ ജനറൽ സെക്രെട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സെന്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൂറുദ്ധീൻ മുണ്ടേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഹ്‌മദ് ചാവശ്ശേരി സ്വാഗതം ആശംസിക്കുകയും, കെ എം സി സി സംസ്ഥാന ജെനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , കെ എം സി സി മുൻ പ്രസിഡണ്ടും C H സെന്റർ ബഹ്‌റൈൻ പ്രസിഡണ്ടുമായ കുട്ടൂസ മുണ്ടേരി, കോഴിക്കോട് C H സെന്റർ സെക്രട്ടറി റഫീഖ് നാദാപുരം തുടങ്ങിയവർ ആശംസകളർപ്പിക്കുകയും, നൂറുദ്ധീൻ മാട്ടൂൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ കെ എം സി സി സംസ്ഥാന, ജില്ലാ നേതാക്കളായ ടി പി മുഹമ്മദലി, മുസ്തഫ ഹൂറ, സിദ്ദീഖ് കണ്ണൂർ കാദർ ഹാജി മഹ്മ്മുദ് പെരിങ്ങത്തുർ ശംസുദ്ധീൻ പാനൂർ, നിസാർ ഉസ്മാൻ, അഷ്‌റഫ് കാക്കണ്ടി, റൗഫ് മാട്ടൂൽ, ശിഹാബ് മഞ്ഞ, സിദ്ദീഖ് അദ്‌ലിയ, ഇർഷാദ് തെന്നട, ഹാരിസ് മുണ്ടേരി, ജാഫർ പാലക്കോട്, സഹൽ കാരമേൽ, സിദ്ദീഖ് കാങ്കോൽ തുടങ്ങിയവർ സംബന്ധിച്ചു.