എത്യോപ്യൻ വിമാന അപകടത്തിൽ മരിച്ചവരിൽ യു എൻ ഉദ്യോഗസ്ഥയടക്കം നാല് ഇന്ത്യക്കാർ

flight

ന്യൂഡൽഹി/നെയ്‌റോബി: എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരിൽ യു എൻ ഉദ്യോഗസ്ഥയും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. യു.എന്നില്‍ പരിസ്ഥിതി വിഷയത്തില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. ഇവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് അറിയിച്ചു.

ഇന്നലെ രാവിലയാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി. 302 വിമാനം ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോപ്ടു ഗരത്തില്‍ തകര്‍ന്നുവീണത്. ആഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 33 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!