മനാമ: ഫ്രന്റ്സ് വനിതാവിഭാഗം മനാമ ഏരിയ റമദാനിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സലീന സിദ്ധീഖ്, സുരയ്യ മുഹമ്മദ്, ഖൈറുന്നിസ റസാഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബുഷ്റ ഇസ്മയീൽ, സഫീന റാഫി എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ഏരിയ പ്രസിഡന്റ് റഷീദ സുബൈർ വിജയികളെ പ്രഖ്യാപിച്ചു. നൂറ ഷൗക്കത്തലി, ഫസീല ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
