മനാമ: ഈദ് അവധി ദിനങ്ങളിൽ നടത്തിയ പരിശോധനകളിൽ കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മുഹറഖ്, ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിലെ ഏഴ് റെസ്റ്റോറന്റുകൾ കൂടി ഒരാഴ്ചത്തേക്ക് അടച്ചു. ആരോഗ്യ – ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ വാണിജ്യ, വ്യവസായ, ടൂറിസ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചത്. ഈദിന്റെ ആദ്യ 2 അവധി ദിനങ്ങളിൽ മാത്രമായി 274 റെസ്റ്റോറന്റുകളും കഫേകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ചെറിയ വീഴ്ചകൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കും ഫുഡ് കൺട്രോൾ ഇൻസ്പെക്ടർമാർ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
