മനാമ: കോവിഡ് പ്രതിസന്ധി നേരിടുന്ന പാകിസ്താന് മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനും ബഹ്റൈൻ കൈമാറി. കറാച്ചിയിലെ ബഹ്റൈൻ കൗൺസിൽ ഓഫ് ജനറലാണ് മെഡിക്കൽ ഉപകരണങ്ങൾ പാകിസ്ഥാൻ ലോജിസ്റ്റിക് അഫേഴ്സ് റീജനൽ കമാൻഡർക്ക് കൈമാറിയത്. മന്ത്രിസഭ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് നേരിടുന്നതിൽ പാകിസ്താൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബഹ്റൈൻ അറിയിച്ചു.