മനാമ :കോവിഡ് സംബന്ധമായ വിവരങ്ങൾ കൃത്യമായി ലഭ്യമാകാൻ ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുറത്തുവിടുന്ന വിവരങ്ങൾ പരിശോധിക്കണമെന്നും, ഈ വിവരങ്ങൾ മാത്രമായിരിക്കും ഔദ്യോഗികമായ കണക്കുകൾ എന്നും സൊസൈറ്റി ഓഫ് ഓണേഴ്സ് പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ പറഞ്ഞു.
സോഷ്യൽ മീഡിയ നെറ്റുവർക്കുകളിലൂടെ ഔദ്യോഗികമല്ലാത്ത കോവിഡ് സംബന്ധമായ വിവരങ്ങളും, സ്ഥിതി വിവരക്കണക്കുകളും പ്രദർശിപ്പിക്കുന്നതിന് മുൻപ് ജാഗ്രത പാലിക്കണമെന്നും ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് പുറത്തുവിട്ട കണക്കുകൾ പരിശോധിക്കണമെന്നും സൊസൈറ്റി ഓഫ് ഓണർ പ്രൈവറ്റ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ടു.