bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഔദ്യോഗിക കശാപ്പ് ശാലകളുടെ എണ്ണം കൂട്ടണമെന്ന് അഭ്യർത്ഥിച്ച് കന്നുകാലി വ്യാപാരികൾ

abottaries

 മനാമ :ബഹ്‌റൈനിൽ അനധികൃത അറവുശാലകളുടെ എണ്ണം കുറയ്ക്കുന്നതിന് ലൈസൻസ് ഉള്ള കൂടുതൽ കശാപ്പ് ശാലകൾ സ്ഥാപിക്കണമെന്ന അഭ്യർത്ഥനയുമായി കന്നുകാലി വ്യാപാരികൾ. നിലവിൽ ബഹ്‌റൈനിൽ ലൈസൻസുള്ള രണ്ട് കശാപ്പ് ശാലകൾ ആണ് ഉള്ളത്. തലസ്ഥാന ഗവർണറേറ്റിലെ സിത്രയിലും വടക്കൻ ഗവർണറെറ്റിലെ ഹമലയിലുമാണ്  കശാപ്പ് ശാലകൾ ഉള്ളത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ രണ്ട് കശാപ്പുശാലകൾ കൊണ്ട് സാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിന്റെ ഫലമായി അനധികൃതമായി ഫാമുകളിലും, ഗ്യാരേജുകളിലും,വീടുകളിലും ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ മൃഗങ്ങളെ അറക്കാൻ കാരണമാകുന്നതായും വ്യാപാരികൾ അവകാശപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!