മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂന്നു വർഷം നീണ്ടു നിന്ന ‘വിഷൻ-33’ പ്രവര്‍ത്തന പദ്ധതിയുടെ സമാപനം മാര്‍ച്ച് 16 ന് ആരംഭിക്കും. ‘സൈൻ ഔട്ട് 2K19’ എന്ന പേരില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് സമാപന പരിപാടികള്‍ നടക്കുക.
മാർച്ച് 16ന് ആരംഭിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏപ്രിൽ 15ന് പൊതു സമ്മേളനത്തോടെ സമാപിക്കും. സമാപന പരിപാടിയുടെ ലോഗോ പ്രകാശനം നേരത്തെ ബഹ്റൈന്‍ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
ചടങ്ങിൽ കെ.എം.ഷാജി എം എൽ എ , സൈനുദ്ധീൻ ചേലേരി, കെഎംസിസി സംസ്ഥാന ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.