മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പെരുന്നാൾ ദിനത്തിൽ ഓൺലൈൻ ആയി ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ജമാൽ നദ്‌വി ഇരിങ്ങൽ ഈദ് സന്ദേശം നൽകി. ലോകത്തു നീതി നിഷേധിക്കപ്പെട്ടവരുടെയും അന്യായമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുടെയും ഒപ്പം നിൽക്കാനും അവരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കഴിയണമെന്ന് ഈദ് സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഫ്രന്റസ് കലാസാഹിത്യവേദി ഒരുക്കിയ ഇശൽസന്ധ്യ യുവ ഗായിക ദാന റാസിഖ് ഉദ്ഘാടനം ചെയ്തു. പ്രേക്ഷകർ ആവശ്യപ്പെട്ട ഏതാനും ഗാനങ്ങളും ദാന റാസിഖ് ആലപിച്ചത് ശ്രദ്ധേയമായി. തുടർന്ന് നടന്ന ലൈവ് ഗാനമേളയിൽ ശ്രീജിത്ത്, അബദുൽ ഗഫൂർ, ഫാത്തിമ ഫിദ, ഗഫൂർ മൂക്കുതല , ഷാഹുൽഹമീദ്, മെഹറ മൊയ്‌തീൻ , ഹക്കീം താനൂർ, നൗഷാദ്, ഫസലുറഹ്മാൻ, നജാഹ്, നിഷാദ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഫ്രന്റസ് ജനറൽ സെക്രട്ടറി എം എം സുബൈർ സ്വാഗതവും കലാസാഹിത്യ വേദി കൺവീനർ അലി അഷ്റഫ് നന്ദിയും പറഞ്ഞു. എ എം ഷാനവാസ്, ഷാജി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.