മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന മലപ്പുറം പുറത്തൂർ ആലുംചോട് സ്വദേശി അബ്ദുൽ റസാഖ് കുണ്ടേനി (58) നാട്ടിൽ നിര്യാതനായി. 30 വർഷത്തിലധികം ബഹ്റൈൻ പൊലീസ് വകുപ്പിൽ പ്രവർത്തിച്ചു വരുകയായിരുന്നു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ഭാര്യ ആയിഷ. മക്കൾ നബീൽ, നദീർ.അബ്ദുറസാഖിെൻറ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ പ്രസിഡൻറ് ചെമ്പൻ ജലാലിെൻറ നേതൃത്വത്തിൽ ചേർന്ന വെബിനാറിൽ ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മുഹമ്മദാലി എൻ.കെ, ദിലീപ്, ശരീഫ്, റഫീഖ്, കരീം മോൻ, മണി, ആദിൽ, ഖൽഫാൻ, സുബൈദ, അമൃത, ഷിദ, പർവീൻ, രഹ്ന, ജഷീദ മുബീന, മനോജ്, ഷഹീൻ ജലാൽ, സുലു, മജീദ് അയൂബ് എന്നിവർ സംസാരിച്ചു.