മനാമ : രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ചർച്ച നടത്തി. ഫോൺ കോൾ വഴിയായിരുന്നു സംഭാഷണം. ബഹ്റൈനും സൗദിയും തമ്മിലുള്ള ദീർഘകാലമായുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിലൂടെയുള്ള പുരോഗതിയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു . രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ കുറിച്ചും ഇരുവരും സംസാരിച്ചു.
യാത്രക്കാർക്കായി കിംഗ് ഫഹദ് കോസ്വേ വീണ്ടും തുറന്നതിന് സൗദി ചക്രവർത്തിക്ക് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു.കോസ്‌വേ ഒരു മികച്ച വികസന സ്മാരകമാണെന്ന് കിംഗ് ഹമദ് പറഞ്ഞു . രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും രാജ്യങ്ങളെ തമ്മിൽ ഏകോപിപ്പിക്കാനും ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെ വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ പ്രശംസിച്ചൂ . രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്തത്തിൽ രാജ്യത്തിന് പുരോഗതി സമൃദ്ധിയുടെയും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .