മനാമ :ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വന്തം താമസ സ്ഥലത്തോ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സിൻറെതാണ് തീരുമാനം. ഇവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം.
ബഹ്റൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.