മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കറുമായി സംസാരിച്ചു. ഫോൺ കോളിലൂടെ ആണ് ഇരുവരും സംസാരിച്ചത്. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ സൗഹൃദം ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ നടത്തുന്ന പരസ്പര സഹകരണത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കൊറോണ വൈറസ് ബാധിച്ചു മരണപ്പെട്ട ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, കൊറോണ വൈറസിൽ നിന്നും മുക്തിനേടാൻ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ബഹ്റൈൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്കും സർക്കാരിനും ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ബഹ്‌റൈൻ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രി ബഹ്റൈനോട് നന്ദി പറഞ്ഞു