മനാമ : ബഹ്റൈനിൽ ഉടനീളം ട്രാഫിക് ലൈറ്റുകൾ കളർ ചെയ്യാനും നമ്പർ ചെയ്യാനുമുള്ള പദ്ധതിയുമായി മുഹറക്ക് മുൻസിപ്പൽ കൗൺസിൽ.ഈ പദ്ധതിയിലൂടെ ആളുകൾക്ക് സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നും എമർജൻസി സാഹചര്യത്തിൽ വാഹനങ്ങൾക്ക് ഉപകാരം ആണെന്നും മുഹറക്ക് കൗൺസിൽ പറഞ്ഞു. എല്ലാ ട്രാഫിക് ലൈറ്റുകൾക്കും വ്യത്യസ്തമായ പേരുകൾ നൽകും. ലോക്കൽ മാപ്പിലും ഗൂഗിൾ മാപ്പിലും ഈ പേരുകൾ കാണിക്കുമെന്ന് കൗൺസിൽ പറഞ്ഞു.