മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം, പി. കെ ഫിറോസ് മാർച്ച് 15 ന് ബഹ്റൈനിലെത്തും

pk-firos.1544616949

മനാമ: “അഭിമാനകരമായ അസ്ഥിത്വം, രാജ്യസ്നേഹത്തിന്റെ എഴുപത്തി ഒന്നാണ്ട്” എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗിന്റെ സ്ഥാപക ദിനം ബഹ്‌റൈനിലും മാർച്ച് 15 വെള്ളിയാഴ്ച രാത്രി 7.3O ന് മനാമ സാൻറോക്ക് ഹോട്ടലിൽ ആചരിക്കുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ, ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷകനായിരിക്കും.

ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷ സമൂഹം സ്വത്വാധിഷ്ടിതമായി സംഘടിക്കേണ്ടതിന്റെ അനിവാര്യതയും, അതിന്റെ അഭാവം സൃഷ്ടിക്കുന്ന അപകടകരമായ അവസ്ഥയെയും മുന്നിൽ കണ്ട്‌ വിഭജനാനന്തര ഇന്ത്യയിൽ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന് അഭിമാനകരമായ അസ്ഥിത്വം നിലനിർത്തുന്നതിന്റെ പോരാട്ടത്തിനായി 1948 മാർച്ച് 10 ന് മദ്രാസിലെ രാജാജി ഹാളിൽ പിറന്ന് വീണ പ്രസ്ഥാനമാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗെന്നും, അതിന്റെ ചരിത്രപരമായ ദൗത്യ നിർവഹണത്തിന്റെ 71 ആണ്ടുകൾ പിന്നിടുന്ന ഘട്ടത്തിൽ ഇന്നിന്റെ ആസുരതയിൽ അലിഞ്ഞു പോയ നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സങ്കൽപ്പം തിരിച്ചു പിടിക്കാൻ മതേതര ജനാധിപത്യ വിശ്വാസികൾ ഉണർന്നിരിക്കുന്ന സന്ദർഭത്തിൽ ഇത്തരമൊരു ആചാരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഭാരവാഹികൾ കുറിച്ചു.

ഫാസിസത്തിന്റെ കടന്നു കയറ്റം സർവ്വ മേഖലകളെയും പിടി മുറുക്കിയ ഈ ആധുനിക കാലഘട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ടു പോകുന്ന മതസൗഹാർദ്ദത്തിന്റെയും ജനാധിപത്യ പുന:സ്ഥാപനത്തിന്റെയും ഭരണഘടനാ സംരക്ഷണത്തിന് വേണ്ടിയുമുള്ള മുസ്ലിം ലീഗിന്റെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്ന ഘട്ടത്തിൽ ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!