മനാമ: കേരള മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാറിനെ ബഹറൈൻ കേരളീയ സമാജം അഭിനന്ദിച്ചു. പ്രകൃതിദുരന്തങ്ങൾക്കും കോറോണ വ്യാപനങ്ങൾക്കുമിടയിലും വികസനവും ജനക്ഷേമവും ഉറപ്പുവരുത്താൻ കഴിഞ്ഞ മികച്ച നേതൃത്വത്തിനുള്ള ജനവിധിയാണ് തുടർഭരണത്തിലേക്ക് നയിച്ചതെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. മെയ് 2l വെള്ളിയാഴ്ച രാവിലെ നടന്ന ജനറൽ ബോഡി യോഗത്തിലും കേരള സർക്കാറിനെ അഭിനന്ദിച്ചതായി സമാജം വാർത്താക്കുറിപ്പിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.