മനാമ: 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജൻ കോൺസൻട്രേറ്ററുകളുമാണ് ഐ.എൻ.എസ് തർകാശിൽ ഇന്ത്യയിലേക്ക് അയച്ചത്. ബഹ്റൈനിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഇന്ത്യൻ എംബസിയാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.ബഹ്റൈൻ കേരളീയ സമാജം 280 സിലിണ്ടറുകളാണ് സംരംഭത്തിലേക്ക് നൽകിയത്.
ബഹ്റൈൻ ഇന്ത്യ സൊസൈറ്റി, റോട്ടറി ക്ലബ് ഒാഫ് മനാമ, െഎ.സി.എ.െഎ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈൻ ഒഡിയ സമാജ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, തട്ടായി ഹിന്ദു മെർക്കൈൻറൽ കമ്യൂണിറ്റി, വേൾഡ് എൻ.ആർ.െഎ കൗൺസിൽ, തെലുഗു കലാസമിതി, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ബഹ്റൈൻ ചാപ്റ്റർ, തട്ടായി ഹിന്ദു കമ്യൂണിറ്റി, രാജസ്ഥാൻ കൂട്ടായ്മ, ബഹ്റൈൻ എൻറ്റപ്രണർഷിപ് ഒാർഗനൈസേഷൻ, സംസ്കൃതി ബഹ്റൈൻ, ബഹ്റൈൻ ഇന്ത്യ കൾച്ചർ ആൻഡ് ആർട്സ് സൊസൈറ്റി, പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ എന്നീ സംഘടനകളും ഇൗ ഉദ്യമത്തിൽ സഹകരിച്ചു. ദൗത്യം വിജയകരമാക്കുന്നതിന് സഹായിച്ച ബഹ്റൈൻ സർക്കാറിനും സംഘടനകൾക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.